മലയാളം Wiki Viewer 2023
മലയാളംDeutschEnglish

പ്രധാന താൾ

തിരഞ്ഞെടുത്ത ലേഖനം തിരഞ്ഞെടുത്ത ലേഖനം
Crystal Clear action bookmark.png നിക്കോള ടെസ്‌ല
Crystal Clear action bookmark.png സിഗ്നൽ (സോഫ്റ്റ്‍വെയർ)
Crystal Clear action bookmark.png അണ്ണാമലൈയ്യർ ക്ഷേത്രം
Tesla Sarony.jpg

സെർബിയൻ-അമേരിക്കക്കാരനായ ഒരു കണ്ടുപിടിത്തക്കാരനും, വൈദ്യുതി എഞ്ചിനീയറും, മെക്കാനിക്കൽ എഞ്ചിനീയറും, ഭാവി‌കാഴ്ചപ്പാടുള്ളയാളും ഇന്നത്തെ വൈദ്യുതിവിതരണസമ്പ്രദായം പ്രത്യാവർത്തിധാരാവൈദ്യുതി (AC) ആയിത്തീരാൻ മുഖ്യപങ്കുവഹിച്ചയാളും ആയിരുന്നു നിക്കോള ടെസ്‌ല (10 ജൂലൈ 1856 – 7 ജനുവരി 1943). വൈദ്യുതിയുടെ വ്യാവസായികോപയോഗത്തിന്‌ പ്രധാനസംഭാവനകൾ നൽകിയ അദ്ദേഹം ഭൂമുഖത്തിൽ വെളിച്ചം വിതറിയ വ്യക്തി എന്നറിയപ്പെടുന്നു. ടെസ്‌ലയുടെ പേറ്റന്റുകളും സൈദ്ധാന്തികഗവേഷണങ്ങളുമാണ്‌ ഇന്നത്തെ പ്രത്യാവർത്തിധാരാവൈദ്യുതോപകരണങ്ങൾക്ക് അടിസ്ഥാനം. അദ്ദേഹത്തിന്റെ എ. സി. മോട്ടോർ കണ്ടുപിടിത്തം രണ്ടാം വ്യാവസായികവിപ്ലവത്തിന്‌ വഴിതെളിച്ചു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത പട്ടിക തിരഞ്ഞെടുത്ത പട്ടിക
Crystal Clear action bookmark.png തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ
Crystal Clear action bookmark.png കേരളത്തിലെ തുമ്പികൾ
Crystal Clear action bookmark.png ഗ്രാമി ലെജൻഡ് പുരസ്കാരം
Mount Yu Shan - Taiwan.jpg

തായ്‌വാനിലെ ദേശീയോദ്യാനങ്ങൾ സംരക്ഷിതപ്രദേശങ്ങളാണ്. 7,489.49 ചതുരശ്ര കിലോമീറ്റർ (2,891.71 sq mi) വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന ഒൻപത് ദേശീയോദ്യാനങ്ങളാണ് ഇവിടെയുള്ളത്. എല്ലാ ദേശീയോദ്യാനങ്ങളും മിനിസ്ട്രി ഓഫ് ദ ഇൻ്റീരിയർ ഭരണത്തിൻകീഴിലാണ് നിലനിൽക്കുന്നത്. 1937-ൽ തായ്‌വാനിലെ ജാപ്പനീസ് ഭരണത്തിൻ കീഴിലായിരുന്നു ആദ്യത്തെ ദേശീയോദ്യാനം നിലവിൽവന്നത്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം സ്വേച്ഛാധിപത്യ ഭരണവും തായ്വാനിലെ മാർഷൽ നിയമവും കാരണം പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ശബ്ദം നിർത്തിവച്ചിരുന്നു. തുടർന്ന് 1972-ൽ ദേശീയോദ്യാനനിയമം പാസ്സാക്കുകയും അവസാനം ആദ്യത്തെ ദേശീയോദ്യാനം പുതിയതായി 1984-ൽ വീണ്ടും നിലവിൽ കൊണ്ടുവന്നു.


പട്ടിക കാണുക

Camera-photo.svg ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രം
തോട്ടിക്കഴുകൻ

അസിപിട്രിഡെ പക്ഷികുടുംബത്തിൽപ്പെടുന്ന ചക്കിപ്പരുന്തിനോളം വലിപ്പമുള്ള പക്ഷിയാണ് തോട്ടിക്കഴുകൻ. മനുഷ്യനുൾപ്പെടെയുള്ള സസ്തനികളുടെ മലം, ചാണകവണ്ടുകൾ, പച്ചക്കറി, ചത്ത ജീവികളുടെ അവശിഷ്ടം എന്നിവയാണ് സാധാരണ ഭക്ഷണം. ചില സമയങ്ങളിൽ ചെറിയ ജന്തുക്കളെയും പക്ഷികളെയും ഉരഗങ്ങളെയും ഇവ പിടികൂടി ഭക്ഷണമാക്കാറുണ്ട്. കറുപ്പുനിറത്തിലുള്ള ചിറകുതൂവലുകളും തൂവലുകളില്ലാത്ത തിളക്കമുള്ള മഞ്ഞക്കഴുത്തും കൂർത്ത ചുണ്ടുകളും ത്രികോണാകൃതിയിൽ അറ്റം കൂർത്ത വാലുമാണ് തോട്ടിക്കഴുകന്റെ മുഖ്യ സവിശേഷതകൾ. കേരളത്തിൽ വളരെ വിരളമായി മാത്രം കാണുന്ന ഈ പക്ഷിയെ കേരളത്തിനു വെളിയിൽ അധികം മഴ ലഭിക്കാത്ത പാറക്കുന്നുകൾ നിറഞ്ഞ പ്രദേശങ്ങളിൽ അമ്പതിലധികമുള്ള കൂട്ടങ്ങളായിട്ടാണ് സാധാരണ കാണാറുള്ളത്. കന്യാകുമാരി, തിരുനെൽവേലി, ചെന്നൈ എന്നിവിടങ്ങളിൽ തോട്ടിക്കഴുകനെ കണ്ടുവരുന്നു.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌
തിരഞ്ഞെടുത്ത ചിത്രങ്ങൾ‍Folder-Images.png
തിരഞ്ഞെടുത്ത ചിത്രങ്ങൾ
"https:https://www.viewer.vn/wiki/index.php?lang=ml&q=പ്രധാന_താൾ&oldid=3343640" എന്ന താളിൽനിന്ന് ശേഖരിച്ചത്
ഭാഷ
🔥 Top keywords: മുഹമ്മദ്കോടിയേരി ബാലകൃഷ്ണൻപൊന്നിയിൻ ശെൽവൻപ്രധാന താൾമഹാത്മാ ഗാന്ധിപ്രത്യേകം:അന്വേഷണംനവരാത്രികഥകളിനബിദിനംആഗ്നേയഗ്രന്ഥിചോഴസാമ്രാജ്യംഇസ്‌ലാംവിദ്യാരംഭംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഔദ്യോഗിക വിഭാഗം)ബദ്ർ യുദ്ധംകൂത്തുപറമ്പ് വെടിവെപ്പ്മദീനഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്രാജരാജ ചോളൻ ഒന്നാമൻഖുർആൻഎം.എം. രാമചന്ദ്രൻപ്രത്യേകം:സമീപകാലമാറ്റങ്ങൾസരസ്വതി ശ്ലോകംഅബൂബക്കർ സിദ്ദീഖ്‌അവിഭക്ത സമസ്തകേരളംഖലീഫ ഉമർപിണറായി വിജയൻകുമാരനാശാൻഫാത്വിമ ബിൻതു മുഹമ്മദ്ദേവസഹായം പിള്ളകുഞ്ചൻ നമ്പ്യാർഉപ്പുസത്യാഗ്രഹംആമിന ബിൻത് വഹബ്സ്വഹാബികൾതോമാശ്ലീഹാമഹാഗൗരിവിജയദശമിഅബ്ദുൽ മുത്തലിബ്